
ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടേതായി 20 കടലാസ് കമ്പനികള്‍ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സ്വന്തം ജീവനക്കാരുടെയും അടുപ്പക്കാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കമ്പനികളൂടെ മറ്റു വിശദാശംങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പലരുടെ പേരിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ മുഖേന ഓഹരികളായും കമ്പനികളില്‍ നിന്നും കോടിക്കണക്കിന് സ്വത്ത് മല്യയുടെ കൈവശമുള്ളതായി കുറ്റപത്രത്തില്‍ പറയുന്നു. മല്യ പരോക്ഷമായി നിയന്ത്രിക്കുന്ന ഈ കമ്പനികളുടേത് സങ്കീര്‍ണമായ ശൃംഖലയാണ്.






