
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയി പുറത്ത്. സെമിഫൈനലില്‍ തന്നെക്കാള്‍ താഴ്ന്ന റാങ്കിലുള്ള ജപ്പാനീസ് താരം കസുമാസ സകായിയോട് തോറ്റാണ് പ്രണോയി പുറത്തായത്. കടുത്തപോരാട്ടം കാഴ്ചവച്ച പ്രണോയ് ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി വഴങ്ങിയത്. സ്കോര്‍: 21-17, 26-28, 18-21.
ആദ്യ ഗെയിമില്‍ പ്രണോയി 8-3 ന്റെ ലീഡ് നേടി. ഈ ലീഡ് നിലനിര്‍ത്തിയ പ്രണോയ് 19 മിനിറ്റിനുള്ളില്‍ ആദ്യ ഗെയിം നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ ജപ്പാനീസ് താരത്തിന്റെ കടന്നുകയറ്റമായിരുന്നു. 18-18ന് പ്രണോയി ഒപ്പം പിടിച്ചെങ്കിലും അഞ്ച് പോയിന്റുകള്‍കൂടി നേടി സകായി ഗെയിം സ്വന്തമാക്കി. കനത്ത പോരാട്ടത്തില്‍ രണ്ടാം സെറ്റ് നഷ്ടമായപ്പോള്‍ ആത്മവിശ്വാസം പോയ പ്രണോയി മൂന്നാം സെറ്റില്‍ പോരാട്ടം വീര്യം ചോര്ന്നനിലയിലാണ് കളിച്ചത്. ഇതോടെ ജപ്പാനീസ് താരം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.






