ജെയ്പൂര്‍: അനാധ ബാല്യങ്ങളായ സഹോദരങ്ങള്‍ക്ക് ബ്രധാനമന്ത്രിയുടെ ആദരവ്. തങ്ങള്‍ക്കായി അമ്മ സ്വരുക്കൂട്ടി വച്ച 96,500 രൂപ ഒറ്റ രാത്രികൊണ്ട് അസാധുവായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് സേവന ലഭിച്ചത്. 50,000 രൂപ നല്‍കുന്നതിനും പ്രധാനമന്ത്രിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് പ്രീമിയം തുക അടയ്ക്കുവാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കോട്ട സ്വദേശികളായ സൂരജിനും സലോനിക്കുമാണ് പ്രധാനമന്ത്രിയുടെ സേവനങ്ങള്‍ ലഭിച്ചത്.
നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് 50,000 രൂപ ഒരു തുകയല്ലെന്ന് അറിയാമെന്നും ഇത് കുറച്ചെങ്കിലും ആശ്വാസമാകട്ടെ എന്നും ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി കത്തും ഇരുവര്‍ക്കും അയച്ചിട്ടുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ തനിക്ക് വ്യക്തമായെന്നും അതില്‍ ദുഖമുണ്ടെന്നും കത്തില്‍ കുറിക്കുന്നു.
17കാരനായ സൂരജിനേയും സലോനി എന്ന് ഒന്‍പതു വയസ്സുകാരിയേയും ഒറ്റക്കാക്കി നാലു വര്‍ഷം മുന്‍പാണ് അമ്മ മരിച്ചത്. ഇതോടെ അനാഥാലയത്തില്‍ അഭയം പ്രാപിച്ച ഇവര്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് 96,500 രൂപയുടെ അസാധുനോട്ടുകളും കുറച്ച് ആഭരണങ്ങളും ലഭിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെ 171 നോട്ടുകളാണ് ഇവര്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് റിസര്‍വ് ബാങ്കിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്കു കത്തയക്കാന്‍ ഇരുവരും തീരുമാനിച്ചത്. പ്രദേശത്തെ ചില സാമൂഹിക സംഘടനകള്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് 25,000ത്തോളം രൂപ സംഭാവനയായി നല്‍കിയിരുന്നു.






