
ഏറ്റുമാനൂര്‍: സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് സ്വന്തം കുട്ടിയെ പൊതു വിദ്യാലയത്തില്‍ ചേര്‍ത്ത സ്വകാര്യ സ്കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി പരാതി. ഏറ്റുമാനൂരിലെ സെന്റ് ജോര്‍ജ് സ്കൂളിലെ അധ്യാപികയായ സുഷമയെയാണ് പിരിച്ചു വിട്ടത്. സുഷമയുടെ ഭര്‍ത്താവ് പിഡി പൊന്നപ്പന് കോട്ടയം ഗവണ്മെന്റ് കോളേജ് ലൈബറി അസിസ്റ്റന്റും എന്‍ജിഒ യൂണിയന് ജില്ലാ കൗണ്‍സില്‍ അംഗവുമാണ്.
സുഷമ 15 വര്‍ഷമായി ഈ സ്കൂളില്‍ അധ്യാപികയാണ്. ഇവിടെ പഠിച്ചിരുന്നു മകളെ ഈ വര്‍ഷം മുതല്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം €ാസില് ചേര്‍ത്തു.
തുടര്‍ന്ന് ജോലിക്കെത്തിയപ്പോള്‍ സ്കൂള്‍ കവാടത്തില്‍ തടയുകയായിരുന്നു. കുട്ടിയെ തിരികെ കൊണ്ടു വന്നാല്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്നു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അധ്യാപിക വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ സ്വമേധയ പിരിഞ്ഞു പോവുകയായിരുന്നെന്നാണ് സ്കൂളിന്റെ വാദം.






