
തിരുവനന്തപുരം : സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സാമൂഹ്യ നീതി ഡയറക്ടര്‍ അനുപമ ഐഎഎസിനെ നിയോഗിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ ഡേ കെയറുകളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അഞ്ച് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് ശേഖരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്തിടെ കൊച്ചിയിലെ ഡേ കെയര്‍ നടത്തിപ്പുകാരി കുട്ടിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.






