തിരുവനന്തപുരം: രണ്ടര മാസത്തെ അവധികഴിഞ്ഞ് മടങ്ങിയെത്തിയ ഡിജിപി ജേക്കബ് തോമസ് ഇനി പോലീസ് പരിശീലനകേന്ദ്രം ഡയറക്ടര്‍. അദ്ദേഹത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബ്ബന്ധിത അവധിയുടെ കാലാവധി ഇന്നലെ പൂര്‍ത്തിയാക്കി എത്തിയ അദ്ദേഹത്തിന് സര്‍ക്കാര്‍ വിജിലന്‍സിന്റെ തലപ്പത്തേക്ക് വീണ്ടും നിയമനം നല്‍കിയില്ല. പകരമായി നല്‍കിയത് ഐഎംജി ഡയറക്ടറായിട്ടാണ്.
അവധി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ താന്‍ ഏത് പദവി വഹിക്കണമെന്ന് ചോദിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ചുവരികയും ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിന് പോലീസ് പരിശീലന കേന്ദ്രത്തിന്റെ ചുമതല നല്‍കിയത്.
വിജിലന്‍സിനെതിരായ ഹൈക്കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ തുടര്‍ന്നായിരുന്നു ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആദ്യമായി അവധിയില്‍ പ്രവേശിച്ചത്. ആദ്യ അവധിയുടെ കാലാവധി പൂര്‍ത്തിയായപ്പോള്‍ സംഭവിച്ച സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ തസ്തിക കണ്ടെത്തേണ്ട സാഹചര്യം സര്‍ക്കാരിന് ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെെ നിര്‍ദേശപ്രകാരമാണ് 17 ദിവസത്തേക്ക് കൂടി അദ്ദേഹം വീണ്ടും അവധിക്ക് അപേക്ഷ നല്‍കിയത്. ഈ അവധി കഴിഞ്ഞതോടെയാണ് തന്റെ പദവിയെ സംബന്ധിച്ച് ജേക്കബ്തോമസ് സര്‍ക്കാരിന് കത്തയച്ചത്.

Comments