ന്യൂഡല്‍ഹി: പൂജ്യത്തിന് തീരെ വിലയില്ലായിരിക്കാം പക്ഷേ '0001' ന്റെ വില കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും 16 ലക്ഷം രൂപ. കാര്‍ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഈ ഫാന്‍സി നമ്പറിന് ലേലത്തില്‍ കിട്ടിയ തുകയാണ് ഇത്. ലേലം കൊണ്ടത് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു. ഗതാഗത വകുപ്പുമായി ചേര്‍ന്ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് നടത്തിയ ഇ ലേലത്തിലാണ് മൂന്ന് പൂജ്യം മുന്നില്‍ ചേര്‍ത്ത ഒന്നിന് വന്‍ വില കിട്ടിയത്.
ആഡംബര കാറുകളുടെ റജിസ്ട്രേഷന് നമ്പറുമായി ബന്ധപ്പെട്ട് മുമ്പും ഡല്‍ഹി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 0001 നമ്പറിന് വേണ്ടി 2014 ല്‍ ഒരു പഞ്ചസാര കമ്പനി മുടക്കിയ 12.5 ലക്ഷത്തിന്റെ റെക്കോഡാണ് മറികടന്നത്. 2014 മുതലാണ് ഈ നമ്പരിന് വേണ്ടി ഇ-ലേലം ഗതാഗത വകുപ്പ് ആരംഭിച്ചത്. അതു മുതല്‍ ഡല്‍ഹി സര്‍ക്കരിന് ഈ നമ്പരിന്റെ കാര്യത്തില്‍ കോളാണ്. ആല്ഫബെറ്റിക്കിലെ അക്ഷരം മാറ്റിമാറ്റിയുള്ള '0001'സീരീസില്‍ നിന്നും 1.83 കോടിരൂപയാണ് ഇതുവരെ കിട്ടിയത്.
വാഹനങ്ങള്‍ക്ക് ഫാന്‍സീ നമ്പറുകള്‍ നല്‍കുന്നത് ആള്‍ക്കാര്‍ക്ക് വലിയ ഹരമാണ്. 0001 കഴിഞ്ഞാല്‍ പിന്നെ ഇതുവരെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് വിറ്റുപോയിട്ടുള്ളത് 0009 ആണ്. തൊട്ടുപിന്നില്‍ 0007 നില്ക്കുന്നു. യുവാക്കളാണ് ആവശ്യക്കാര്‍ കൂടുതല്‍. ഡിമാന്റ് കൂടിയതോടെ 0001 ന്റെ അടിസ്ഥാനവില അഞ്ചുലക്ഷമായിരുന്നു. 0002 ന് മൂന്ന് ലക്ഷവും 0009 ന് രണ്ടു ലക്ഷവുമായിരുന്നു. 0010 മുതല്‍ 0099,0786, 1000, 1111, 7777, 9999 എന്നിവയ്ക്ക് കരുതല്‍ ഒരു ലക്ഷം രൂപയും 0100,0111, 0300, 0333 എന്നിവയ്ക്ക് 20,000 ആയിരുന്നു കരുതല്‍.

Comments