
പേരാമ്പ്ര : കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വില്ലേജ് ഓഫീസുകളില്‍ മാസത്തില്‍ ഒരിക്കല്‍ മിന്നല്‍ പരിശോധന നടത്താന്‍ എസ്.പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ചെമ്പനോട് വില്ലേജില്‍ റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി.
വില്ലേജ് ഓഫീസുകളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ക്രമക്കേട് ഉണ്ടെങ്കില്‍ ഇന്നു തന്നെ കേസ് എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.






