
ക്യൂന്‍സ് പാര്‍ക്ക്: മഴ വില്ലനായി എത്തിയതോടെ ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിന മത്സരവും തടസ്സപ്പെട്ടു. മഴ മൂലം ടോസ് തന്നെ വൈകിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ 39.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴാണ് കളി ഉപേക്ഷിച്ചത്. മൊത്തം അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ നാലര ദിവസം മഴ കൊണ്ടുപോയിരുന്നു.






