
ബല്ലഭര്ഗ: ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി വിഭവങ്ങള്‍ വാങ്ങി ട്രെയിനില്‍ മടങ്ങിയ 17കാരന് ജുനൈദിനെ ബീഫിന്റെ പേരില്‍ ആക്രമിച്ച് കൊന്നതില്‍ പ്രതിഷേധം തുടരുന്നു. ജുനൈദിന്റെ കൊലപാതകത്തില്‍ പ്രദേശവാസികള്‍ ഈദ് ആഘോഷം ഉപേക്ഷിച്ച് കറുത്ത ബാഡ്ജ് ചുറ്റി പ്രതിഷേധിച്ചു.
രാവിലെ ഈദ് നമസ്കാരത്തില്‍ പങ്കെടുത്ത പ്രദേശവാസികള്‍ ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി. ജുനൈദിന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും അയല്‍വാസികള്‍ പറയുന്നു. ജുനൈദിന്റെ പിതാവിനൊപ്പമാണ് നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
ജുനൈദിന്റെ സഹോദരന് ഷകീറും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ജുനൈദിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഷകീറിനും പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ 23ന് ഡല്‍ഹിയില്‍ പോയി പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങി മടങ്ങവേയാണ് ജുനൈദിനെ ഒരു സംഘം ആളുകള്‍ ട്രെയിനിലിട്ട് മര്‍ദ്ദിച്ചത്. കുത്തേറ്റ ജുനൈദ് മരണമടയുകയായിരുന്നു.
സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമല്ല, മതപരമായ വിഷയമാണ് കൊലയിലേക്ക് നയിച്ചതെന്ന് ജുനൈദിന്റെ പിതാവ് പറയുന്നു. മകന് നേരത്തെ തന്നെ ഒരു മുതിര്‍ന്നയാള്‍ക്ക് സീറ്റ് നല്‍കിയിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും ഹരിയാന സര്‍ക്കാരിലെ ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. തങ്ങള്‍ക്ക് നീതി വേണമെന്നും പിതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
ഡല്‍ഹി- മഥുര പാസഞ്ചര്‍ എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിന്‍ ഒ€യില്‍ എത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുമാറാന്‍ ചിലര്‍ ആവശ്യപ്പെട്ടു. ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി അവര്‍ തങ്ങളെ അപമാനിച്ചുവെന്നും പാകിസ്താനികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് ഷകീര്‍ പറയുന്നു. തങ്ങളുടെ കയ്യില്‍ ബീഫ് ആണെന്ന് പറഞ്ഞുഅവര് തങ്ങളെ ആക്രമിച്ചു. തലപ്പാവ് തട്ടിയെറിഞ്ഞു. നീണ്ട ഒരു കത്തികൊണ്ട് അവര്‍ ജുനൈദിനെ കുത്തിവീഴ്ത്തിയെന്നും ഷകീര്‍ പറയുന്നു.






