നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച നടന് സലീംകുമാറിനെതിരെ സംവിധായകന് ബൈജു കൊട്ടാരക്കര. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന സലീംകുമാറിന്റെ അഭിപ്രായം നന്നായിരിക്കുന്നു. ഏത് കഠിനഹൃദയനും മനസില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ്
സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത്. എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസുള്ള താങ്കള്‍ ഒരു കലാകാരനാണോ. ദേശീയ അവാര്‍ഡല്ല, ഓസ്കര് നേടിയാലും മനസ് നന്നല്ല എങ്കില്‍ അയായെ കലാകാരന് എന്ന് വിളിക്കാനാകില്ലെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു.
ബൈജു കൊട്ടാരക്കരയുടെ കുറിപ്പ്
സലിം കുമാറിന് , താങ്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു. ഏതു കഠിനഹൃദയനും മനസ്സിൽ പോലും ആലോചിക്കാൻ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ്?
സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത് എന്ന അഭിപ്രായമാണ് ഞങ്ങൾക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തിൽ കുത്തുന്ന മനസ്സുളള താങ്കൾ ഒരു കലാകാരനാണോ. ദേശീയ അവാര്‍ഡല്ല ഓസ്കാർ നേടിയാലും മനസ്സ് നന്നല്ല എങ്കിൽ അയാളെ ഒരു കലാകാരൻ എന്ന് വിളിക്കാനാകില്ല. ആ നിലയ്ക്ക് നിങ്ങൾ കലാകാരനല്ല. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭൻ. അൽപമെങ്കിലും മനസ്സാക്ഷിയോ ധാർമികതയോ ഉണ്ട് എങ്കിൽ പോസ്റ്റ് പിൻവലിച് ആ കുട്ടിയോട് മാപ്പ് പറയുക.-ബൈജു കൊട്ടാരക്കര പറഞ്ഞു






