
കാമുകന് ശിഖര്‍ പഹാരിയെക്കുറിച്ച് വാചാലയായി നടി ജാന്‍വി കപൂര്‍. പഹാരിയയുടെ അരികിലെത്തുമ്പോള്‍ താനൊരു കുഞ്ഞിനെപ്പോയാണെന്നാണ് ജാന്‍വി പറയുന്നത്. രാജ് ശമാനിയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.
പ്രണയം കാരണമാണ് എനിക്ക് യഥാറഥ ഞാനായിരിക്കാന്‍ കഴിയുന്നത്. എന്റെ ചിന്തകള്‍ കേള്‍ക്കാനും വിശ്വസിക്കാനുമുളള സുരക്ഷിതമായ ഇടം അതെനിക്ക് നല്കി. അവന്റെ സാന്നിധ്യമാണ് എല്ലായ്പ്പോഴും അതെനിക്ക് നല്‍കുന്നത് എനിക്കൊരു കുഞ്ഞിനെ പോലെ സുരക്ഷിതയായി അവനെ ചുറ്റപ്പറ്റി നില്ക്കാന് കഴിയും. മറ്റൊള്ക്കൊപ്പവും എനിക്ക് ഇതുപോലെ അടിപൊളിയായിരിക്കാന് കഴിയല്ല- ജാന്‍വി കപൂര്‍ പറഞ്ഞു.
ജാന്‍വിയും ശിഖറും പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യം പറയാതെ പറയുന്ന ഒട്ടേറെ സൂചനകള്‍ ഇരുവരും നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ശിഖര്‍ പഹാരിയയുടെ പേര് രേഖപ്പെടുത്തിയ നെക്ലേസ് ധരിച്ച് ജാന്‍വി പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ ശിഖര്‍ ഇടയ്ക്കിടെ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.






