
കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്നു. സിനിമയില്‍ കാമിയോ റോളില്‍ മമ്മൂട്ടിയും എത്തിയിരുന്നു. മൂത്തോന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ലോകയില്‍ എത്തിയത്. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് മമ്മൂട്ടി.
സിനിമയില്‍ ഞാന്‍ ഉണ്ടാകുമെന്ന് അവര്‍ എന്നോട് പറഞ്ഞില്ല. ദുല്‍ഖറിന്റെ മാനേജര്‍ ആണ് ലോകയില്‍ ഒരു ഭാഗത്തിന് ശബ്ദം നല്‍കണമെന്ന് എന്നോട് പറയുന്നത്. ‘വേണ്ട’ എന്ന ഒറ്റ ഡയലോഗ് മാത്രമാണ് ഞാന്‍ പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കൈ പോലും എന്റേതല്ല. ഇപ്പോള്‍ ലോകയില്‍ അഭിനയിക്കേണ്ടത് എനെറ ഉത്തരവാദിത്തമായി മാറി. അവര്‍ എന്നെ പറ്റിച്ചാണ് സിനിമയില്‍ കൊണ്ടുവന്നത് മമ്മൂട്ടിയുടെ വാക്കുകള്‍.
ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്.ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡ് വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. ടൊവിനോ അവതരിപ്പിച്ച ചാത്തനെ കേന്ദ്രീകരിച്ചാണ് ഈ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.






