കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന വിവാദ പരാമര്‍ശം സലീംകുമാര്‍ എഡിറ്റു ചെയ്തു. ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സലീംകുമാര്‍ പോസ്റ്റ് എഡിറ്റ്് ചെയ്തത്. തന്റെ പാരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് മനസിലായതിനാല്‍ നടിയോടും കുടുംബാംഗങ്ങളോടും മാപ്പ് ചോദിക്കുന്നതായും സലീംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സലീംകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഇട്ടിരുന്ന ഒരു പോസ്റ്റിൽ ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമർശം പിന്നീട് ആലോചിച്ചപ്പോൾ ഒരു തികഞ്ഞ അപരാതവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു.
ഈ പരാമർശം ആ പോസ്റ്റിൽ നിന്നും ഞാൻ മാറ്റുന്നതായിരിക്കും.






