ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിറങ്ങിയ നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം തികഞ്ഞ പരാജയമെന്ന് കോണ്‍ഗ്രസ്. ട്രംപിന്റെ നയങ്ങളില്‍ ഇന്ത്യയെ ഏറ്റവുമധികം ബാധിക്കുവാന്‍ സാധ്യതയുള്ള എച്ച 1 ബി വിസയില്‍ ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
ഇതിന് പുറമെ ഭീകരവാദത്തെ കുറിച്ച് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നിലപാട്. പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചാണ് ഇന്ത്യയുടെ ആശങ്ക എന്നാല്‍ ട്രംപിന്റേത് ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് ആശങ്കയാണ്. പാകിസ്താനെകുറിച്ച് ഒന്നും പറഞ്ഞില്ലെന്നും മനീഷ് തിവാരി പറഞ്ഞു. ഗാര്ഡിയന് ഡ്രോണുകളെപറ്റിയും പരാമര്‍ശമുണ്ടായില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചുള്ളതായിരുന്നു ട്രംപ് നേരത്തെ നടത്തിയിരിന്ന ട്വിറ്റുകളെന്നും ഇദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനമുണ്ടായിരിക്കുന്നത്.






