സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഏകാത്ഥിപതിയുമായി ഉപമിച്ച് ഉത്തര കൊറിയ. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇത്തരത്തില്‍ ഒരു പ്രസ്താവനയിറക്കിയിരിക്കുന്നത്. ട്രംപിന്റെ പല നയങ്ങളും 21ാം നൂറ്റാണ്ടിലെ നാസിസത്തിന്റെ മാതൃകകളാണെന്നാണ് അവര്‍ പറയുന്നത്.
ഹിറ്റ്ലര്‍ ആളുകളെ വിഭജിച്ചിരുന്നത് സുഹൃത്തുക്കളും ശത്രുക്കലുമെന്നായിരുന്നു. ഹിറ്റ്ലറുടെ ഭരണമെന്നത് ജനങ്ങളെ രണ്ടു തട്ടില്‍ നിര്‍ത്തിയുള്ള ഭരണമായിരുന്നു. സുഹൃത്തുക്കളെന്നും വിരോധികളും എന്നതരത്തിലാണ് തിരിച്ചിരുന്നത്. അമേരിക്ക ആദ്യമെന്ന മുദ്രാവാക്യമാണ് അമേരിക്കന്‍ പ്രസിഡന്റ് ആദ്യം മുതല്‍ക്കെ പറയുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമാണെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്.
ട്രംപിന്റെ ചിന്താഗതിയനുസരിച്ച് മുഴുവന്‍ ലോകം അമേരിക്കയുടെ പുരോഗതിക്ക് വേണ്ടി എല്ലാം ത്യജിക്കണമെന്നാണും പത്രത്തിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. നേരത്തെ തുടരെയുള്ള ആണവപരീക്ഷണങ്ങളില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. നേരത്തെ ഓട്ടോ വാമ്പിയര്‍ എന്ന് 22 കാരന്റെ നീണ്ട ജയില്‍ വാസത്തിന് ശേഷം അബോധാവസ്തയില്‍ എത്തുകയും തുടര്‍ന്ന് മരിച്ചതും വിവാദമായിരുന്നു. തടവില്‍ കഠിനമായ മര്‍ദ്ദനമാണ് വാമ്പിയറിനുണ്ടായിരുന്നതായാണ് അമേരിക്ക ആരോപിച്ചിരുന്നു.






