
ശ്രീനഗര്‍: കാശ്മീരില്‍ പാക്കിസ്ഥാന് നടത്തിയ വെടിവെയ്പ്പില്‍ സൈനീകനും ഭാര്യയും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നടന്ന വെടിവെയ്പ്പിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പമെത്തിയതായിരുന്നു സൈനീകന്. ഒപ്പമുണ്ടായിരുന്ന രണ്ടു മക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗുല്പോല് മേഖലയിലെ ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് പാകിസ്ഥാന് വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നും സൈന്യം തിരിച്ചടിക്കുന്നുണ്ടെന്നും സൈനീക വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നേരത്തേ കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്നു സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ബന്ദിപ്പൂരിലെ ഹാജിന് മേഖലയിലായിരുന്നു ആക്രമണം.






