ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തേക്കെന്ന് സൂചന. ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഡിഐജി രൂപ ഇന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടേക്കുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തായേക്കുമെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
ഇത്തരത്തില്‍ സൗകര്യം ഒരുക്കുന്നതിനായി ജയില്‍ അധികൃതര്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പ്രശ്നം ഉര്ന്നപ്പോള് തന്നെ മുഖ്യമന്ത്രി അന്വേഷണത്തിനായി വിനയ് കുമാര്‍ ഐഎഎസിനെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാലും അന്വേഷണത്തില്‍ ഇരിക്കുന്ന സംഭവത്തെക്കുറിച്ച് ടെലിവിഷനില്‍ പറഞ്ഞത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ സേവനം ഒരാള്ക്കായുള്ളതല്ലെന്നും അത് എല്ലാവര്ക്കുമായുള്ളതാണെന്നും രൂപ പ്രതികരിച്ചു. തനിക്കെതിരെ തന്റെ കീഴ്ജീവനക്കാര്‍ പ്രസ്ഥാവന ഇറക്കിയിരുന്നു. ഇത് നിയമവിരുദ്ധമല്ലേ എന്നും രൂപ ചോദിക്കുന്നു.
പരപ്പന അഗ്രഹാര ജയിലിലേക്ക് മാസന്തോറും ഒരു കോടി രൂപ കൈക്കൂലിയായി നല്‍കിയിരുന്നതായി എച് ഡി കുമാരസ്വാമി ആരോപിച്ച് രംഗത്ത് എത്തിയിരുന്നു. ഈ കേസ് സംസ്ഥാനത്തെ അഴിമതിയുടെ തോത് എടുത്തുകാണിക്കുന്നതാണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടിരുന്നു.
വ്യാജ മുദ്രപത്ര കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ കരീം തെല്‍ഗിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കന്നഡ ചാനലില്‍ വന്നിരുന്നു. അതില്‍ തെല്‍ഗിക്ക് ഒരു ഫാനും മേശയും അടക്കമുള്ള സൗകര്യവും തിരുമ്മുന്നതിന് രണ്ട് സഹായികളുമുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങള്‍ ഇന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ രൂപ ഇത് സംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇവരുടെ വാദങ്ങള്‍ക്ക് ബലമേറുന്ന തെളിവുകളാണ്.





