വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള 621.5 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ സഹകരണ ഉടമ്പടി കരാറുമായി ബന്ധപ്പെട്ട നിയമ ഭേദഗതി അമേരിക്കയിലെ പ്രതിനിധി സഭ പാസാക്കി.
സഭയിലെ ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി അമി ബെരയാണ് ഈ നിയമ ഭേദഗതി അവതരിപ്പിച്ചത്. ആഭ്യന്തര പ്രതിരോധ സെക്രട്ടറിമാര്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണെന്നും കോണ്ഗ്രസ്മന് ബെര വ്യക്തമാക്കി.
വരുന്ന ആറ് മാസത്തിനുള്ളില്‍ രണ്ട് വകുപ്പിലേയും സെക്രട്ടറിമാര്‍ ചേര്‍ന്ന് ഇതിനായുള്ള നയം രൂപീകരിക്കും എന്നാല്‍ ദേശീയ പ്രതിരോധ അധികാര നിയമത്തില്‍ പ്രസിഡന്റ് ഒപ്പ് വയ്ക്കുന്നതിന് മുന്‍പ് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
സുരക്ഷാ വെല്ലുവിളികള്‍, സഖ്യ രാഷ്ട്രങ്ങള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സഹകരണം എന്നിവയില്‍ പ്രതിരോധ മന്ത്രാലയം സ്വീകരിക്കുന്ന നിലപാടില്‍ എന്താകുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് ആമി ബെര പറഞ്ഞു.






