ന്യൂഡല്‍ഹി: നാളെ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഭജന, വര്‍ഗീയ കാഴ്ചപ്പാടുകള്‍ക്ക് എതിരായ പോരാട്ടമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരും യോഗത്തിലുണ്ടായിരുന്നു.
വിഭജന, വര്‍ഗീയ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ രാജ്യത്തെ ബന്ദിയാക്കാന്‍ അനുവദിക്കരുത്. കണക്കുകളില്‍ പിന്നിലാണെങ്കിലും പോരാട്ടാം പോരാടുക തന്നെ വേണം. നാം ആരാണെന്നും സ്വാതന്ത്ര്യ സമരത്തില്‍ നാം പോരാടിയത് എന്തിന് വേണ്ടിയാണെന്നും നാം എന്ത് ഭാവിയാണ് ആഗ്രഹിക്കുന്നതെന്നും മുന്പത്തേക്കാള് ബോധ്യപ്പെട്ടിരിക്കേണ്ട സമയമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
നാളെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷത്തിന്റെ മീരാ കുമാറും തമ്മിലാണ് പോരാട്ടം. കണക്കുകള്‍ പ്രകാരം കോവിന്ദിന്റെ വിജയം ഉറപ്പാണ്. ജൂലൈ 20ന് വോട്ട് എണ്ണും. ഓഗസ്റ്റ് 5നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി, എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.






