
മുംെബെ: യുവതിയുടെ ദുരൂഹമരണത്തിന്റെ ചുരുളഴിയാതിരിക്കാന്‍ ഫോറന്‍സിക് ലാബില്‍നിന്നു ഹൃദയം മാറ്റി. രണ്ടു ലാബുകളിലെ പരിശോധനാഫലത്തിലും വിചിത്രമായ കണ്ടെത്തല്‍. ആദ്യത്തേതില്‍ പുരുഷന്റേതാണെങ്കില് രണ്ടാമത്തേതില്‍ വയോധികയുടെ ഹൃദയമെന്നാണു സ്ഥിരീകരണം... യുവതിയുടെ ഹൃദയത്തിനെന്തു സംഭവിച്ചെന്ന് ആര്‍ക്കും ഉത്തരമില്ല. ഇതോടെ, അഞ്ചു വര്‍ഷം മുമ്പു നടന്ന സനം ഹസന്റെ മരണത്തെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം വഴിമുട്ടി.
പുനെ സിംബോസിസ് കോളജില്‍ ഫാഷന്‍ ഡിെസെനിങ് ആന്‍ഡ് കമ്യുണിക്കേഷന്‍സ് കോഴ്സില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും അന്ധേരി സ്വദേശിനിയുമായിരുന്ന സനം ഹസ(19)ന്റെ ഹൃദയം മാറ്റിയാണു കേസ് അട്ടിമറിച്ചിരിക്കുന്നത്. കലീന ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയിലാണു ഹൃദയം പുരുഷന്റേതെന്നു കണ്ടെത്തിയത്. ഇതിനു ശേഷം െഹെദരാബാദ് ലാബില്‍ നടന്ന പരിശോധനയിലാണു സ്ത്രീയുടേതാണെന്ന വെളിപ്പെടുത്തലുള്ളത്. പെണ്‍കുട്ടിയുടെ ഹൃദയം കിട്ടാത്തതിനാല്‍ മറ്റു ശാസ്തീയ പരിശോധനയ്ക്കോ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം തേടാനോ സി.ബി.ഐയ്ക്കു നിവൃത്തിയില്ല.
2012 ഒക്ടോബര്‍ മൂന്നിനായിരുന്നു പെണ്‍കുട്ടി മരിച്ചത്. പഠനത്തോടൊപ്പം വസ്ത്രശാലയില്‍ പാര്െടെം ജോലിയും സനം ചെയ്തിരുന്നു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയുടെ പത്തൊന്‍പതാം പിറന്നാള്‍ ആഘോഷം വിമാന്‍നഗറിലെ സുഹൃത്തിന്റെ ഫഌറ്റില്‍ സഹപാഠികള്‍ക്കൊപ്പം സംഘടിപ്പിച്ചിരിന്നു. ഇതിന്റെ പിറ്റേദിവസം രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരങ്ങ ജ്യൂസു കഴിച്ചു ഛര്ദിച്ചിരുന്നെന്നു മാത്രമായിരുന്നു ഇതു സംബന്ധിച്ച സഹപാഠികളുടെ മൊഴി.
എന്നാല്‍, യുവതി മദ്യപിച്ചിരുന്നെന്നും ഹൃദയത്തിന് 70 ശതമാനം രക്ത തടസമുണ്ടായിരുന്നെന്നും പുനെ സസൂണ്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. െലെംഗിക ബന്ധത്തിനിരയായെന്നും െവെദ്യപരിശോധനയില്‍ ബോധ്യപ്പെട്ടു. എന്നാല്‍, മാതാപിതാക്കളായ ലെയ്ഖ് സിയ ഹസനും നജീനയും ഇതു ചോദ്യം ചെയ്തു. തങ്ങളുടെ കുട്ടി മദ്യപിക്കില്ലെന്നും ഹൃദയത്തിനു തകരാറില്ലെന്നും അവര്‍ പറഞ്ഞിരുന്നു. സംഭവത്തിനു തൊട്ടു മുമ്പു കോളജില്‍ സംഘടിപ്പിച്ച 12 ദിവസം നീണ്ട ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സനം പങ്കെടുത്തിരുന്നു. തലേദിവസം ജിമ്മില്‍ കാര്‍ഡിയോ എക്െസെസും നടത്തി. ഈ കണ്ടെത്തല്‍ തള്ളിയ അവര്‍ ഹൃദയത്തിന്റെ ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നായിരുന്നു കലീന ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം വന്നപ്പോഴാണു കേസ് പോലീസ് അട്ടിമറിക്കുന്നതായി ബോധ്യപ്പെട്ടത്. ഇതു വന്‍ വിവാദമയുര്ത്തിയതിനെത്തുടര്ന്ന് അന്വേഷണം സി.ബി.ഐക്കു െകെമാറുകയായിരുന്നു. ഇതാടെ, കേസില്‍ വഴിത്തിരിവായി. വെര്‍സോവ കബര്‍സ്ഥാനില്‍നിന്നു ശരീരാവയവങ്ങള്‍ മാന്തിയെടുക്കാനുള്ള നീക്കത്തെ പള്ളിയുടെ ഭാരവാഹികള്‍ എതിര്‍ത്തു. എന്നാല്‍, 2016 ഓഗസ്റ്റില്‍ കോടതിയുടെ അനുമതിയോടെ ഇവ ശേഖരിച്ചു.
പല്ലുകളും അസ്ഥികളും മറ്റു ശരീരാവശിഷ്ടങ്ങളും പെണ്‍കുട്ടിയുടേതാണെന്നു കഴിഞ്ഞ ജനുവരിയില്‍ നടന്ന ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചു. അതിനാല്‍,ആന്തരികാവയവങ്ങള്‍ െഹെദരബാദിലെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു. വൃക്കയും പ്ലീഹയും കരളും സനത്തിന്റേതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ഹൃദയം പ്രായമായ സ്ത്രീയുടേതാണെന്ന അമ്പരപ്പിക്കുന്ന വിവരമാണു ലഭിച്ചത്.
മകളുടെ മരണത്തില്‍ മനംതകര്‍ന്ന മാതാപിതാക്കള്‍ക്ക് പുതിയ വെളിപ്പെടുത്തല്‍ വേദനയായി. കൊലപാതകത്തിനു പിന്നില്‍ പ്രബലരുണ്ടെന്ന തുടക്കം മുതലുള്ള അവരുടെ സംശയം ഇതോടെ ബലപ്പെട്ടിരിക്കുന്നു. മകളുടെ ഹൃദയത്തിന് എന്തു സംഭവിച്ചു എന്നറിയാതെ മാതാപിതാക്കള്‍ വിലപിക്കുന്നു. ഇതു തന്നെയാണു അന്വേഷണ ഏജന്‍സിയെയും കുഴക്കുന്നത്.






