
കുമരകം: കുമരകത്തെ ഭൂമിയിടപാടിലൂടെ നടന് ദിലീപിനു ലഭിച്ചത് കോടികള്‍. ദിലീപ് 2005-ല്‍ വാങ്ങുകയും രണ്ടു വര്‍ഷത്തിനു ശേഷം വില്‍ക്കുകയും ചെയ്ത ഭൂമി െകെയേറ്റത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നു വിവാദമായതോടെ ഭൂമി അളന്നു തിട്ടപ്പെടുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്തു കുമരകം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ബി 12ല്‍ സര്‍വേ നമ്പര്‍ 190/1ല്‍പ്പെട്ട 3.31 ഏക്കര്‍ നിലമാണ് ദിലീപ് വാങ്ങിയത്. സെന്റിന് 70000 രൂപ നിരക്കില്‍ വാങ്ങിയ നിലം സെന്റിനു 4.80 ലക്ഷത്തിനാണ് മുംെബെയിലെ പ്രകാസസ് റിയാല്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു വിറ്റത്. മറിച്ചുവില്‍ക്കാന്‍ ഭൂമി അളന്നപ്പോള്‍ 3.34 ഏക്കറുണ്ടായിരുന്നു. കായലിന് അഭിമുഖമായുള്ള സ്ഥലത്തിന്റെ 45 മീറ്റര്‍ ഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇവിടെ മൂന്നേമുക്കാല്‍ സെന്റ് െകെയേറിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായാണു വിവരം. ട്വന്റി ട്വന്റി സിനിമയുടെ നിര്‍മാണ സമയത്താണു ഭൂമി വിറ്റത്.
സ്ഥലത്തിന്റെ രജിസ്ട്രേഷന് സമയത്തു കോട്ടയം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ദിലീപും കമ്പനി അധികൃതരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ആധാരത്തിലുള്ളതിനേക്കാള്‍ അധികമുള്ള മൂന്നു സെന്റിനും പണം നല്‍കണമെന്ന ദിലീപിന്റെ ആവശ്യമാണ് തര്‍ക്കത്തിനു കാരണമായത്. പ്രശ്നങ്ങള്‍ പരിഹരിച്ച് മൂന്നു ദിവസത്തിനു ശേഷം രജിസ്ട്രേഷന് നടത്തുകയും ചെയ്തു. ഇതു നിലമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി, റവന്യൂ വകുപ്പുകള്‍ അനുമതി നല്‍കിയിരുന്നില്ല.
മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഉടന്‍ കുമരകത്തെത്തി തുടര്‍ നടപടികളിലേക്കു കടക്കുമെന്നും കുമരകം വില്ലേജ് ഓഫീസര്‍ ഇ.എ. തോമസുകുട്ടി പറഞ്ഞു. സമാനമായ രീതിയില്‍ റിസോര്‍ട്ടുകള്‍ നടത്തിയ െകെയേറ്റങ്ങള് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ദിലീപ് ഭൂമി െകെയേറിയെന്ന ആരോപണത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് കോട്ടയം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സെന്റിന് 70000 രൂപ വീതം നല്കി ദിപീലിന്റെ സഹോദരന് അനൂപാണ് ഭൂമി വാങ്ങിയത്.
െകെയേറ്റമെന്ന പരാതി ഉയര്‍ന്നപ്പോള്‍ കേസ് െഹെക്കോടതിയിലെത്തി. ഇടക്കാല ഉത്തരവ് നേടിയ ശേഷം ഭൂമി മറിച്ചുവില്‍ക്കുകയായിരുന്നു. ഇതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരടക്കം നടപടിക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയെങ്കിലും റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടി ഉണ്ടായില്ല.






