ബെംഗളൂരു: അനധീകൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ അമ്മ വിഭാഗം ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ലഭിച്ചത് ആഡംബര ജീവിതത്തിന് കൂടൂതല്‍ തെളിവുകള്‍ കൂടി പുറത്തേക്ക്. പോയസ് ഗാര്‍ഡനിലെ പാചകക്കാരിയും ഒളിച്ച് താമസിച്ചതായുള്ള വിവരമാണിപ്പോള്‍ റിപിപോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്ക് ആഹാരം പാകം ചെയ്യുന്നതിനാണ് ജോലിക്കാരിയും രഹസ്യമായി ജയില്‍ വാസം നടത്തുന്നത്.
അഞ്ച് സെല്ലുകളില്‍ ഒന്നിലാണ് ഇവര്‍ താമസിക്കുന്നത്. വനിതാ ജയിലിന് സമീപത്തുള്ള പ്രത്യേക പാചകപ്പുരയിലാണ് ഇവര്‍ക്കായി പ്രത്യേകം ഭക്ഷണം പാകം ചെയ്തിരുന്നത്. നേരത്തെ ജയലളിത പോയസ് ഗാര്‍ഡനില്‍ താമസിച്ചിരുന്നപ്പോള്‍ അവിടെ ഭക്ഷണം പാകം ചെയ്തിരുന്ന സ്ത്രീ തന്നെയാണ് ഇപ്പോള്‍ ശശികലയ്ക്കായെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് കോടി രൂപ അധികാരികള്‍ കൈക്കൂലി ഇനത്തില്‍ വാങ്ങിയതായും ചൂണ്ടിക്കാണിച്ച് ഡിഐജി ഡി. രൂപ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച ചില ദൃശ്യങ്ങള്‍ കന്നഡ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കിടക്കാന്‍ പ്രത്യേക ബെഡും മറ്റ് സൗകര്യങ്ങളും ശശികല സ്വാധീനത്തിലൂടെ നേടിയിട്ടുണ്ട്. രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് രൂപയുടെ റിപോര്‍ട്ടിലുണ്ട്. രൂപയുടെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി എച്ച്എസ്എന്‍ റാവു നിഷേധിച്ചുവെങ്കിലും അവര്‍ ആരോപണത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നില്ല.






