തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ പേര് ഉയര്‍ന്നു കേട്ട വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ്് മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഈ കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതോടെ കേരളത്തിന് ആയിരം മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായി.
ഡിഎം വയനാട്, അല്‍-അസര്‍, ചെര്‍പ്പുളശേരി മെഡിക്കല്‍ കോളജ്, മൗണ്ട് സിയോണ്‍, കണ്ണൂര്‍, ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും പ്രവേശനാനുമതിയില്ല. അടിസ്ഥാന സൗകര്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രവേശനാനുമതി നിഷേധിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള പരിശോധനകളിലും ഈ മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.






