
ന്യൂഡല്‍ഹി: ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും ആശങ്കകള്‍ ഇറാഖ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഇവരെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു ഇബ്രാഹിം അല്‍ ജാഫരി. കഴിഞ്ഞ ജുലൈ 16ന് ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മൊസൂളിന് സമീപത്തുള്ള ബാദുഷ് ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളതായി സുഷമാ സ്വരാജ് വെളിപ്പെടുത്തിയിരുന്നു. വിദേശ സഹമന്ത്രി വി.കെ സിങ് നടത്തിയ ഇറാഖ് സന്ദര്‍ശനത്തിന് ശേഷമാണ് വിവരം സുഷമാ സ്വരാജ് പുറത്തുവിട്ടത്. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അല്‍ ജാഫിരിയുടെ സന്ദര്‍ശനത്തിന് ശേഷം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ.






