ഹൈദരാബാദ്: മയക്കുമരുന്ന് കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് കരിയറും ഭാവിയും തകര്‍ക്കാനാണെന്ന് നടി ചാര്‍മി കൗര്‍. ചോദ്യം ചെയ്യലിനായി തെലുങ്കാന എക്സൈസ് വകുപ്പിന് മുന്നില്‍ ഹാജരാകാന്‍ നടിക്ക് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ചാര്‍മിയുടെ വിശദീകരണം. ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവ പരിശോധനയ്ക്കായി എടുക്കരുതെന്നും ചാര്‍മി ആവശ്യപ്പെട്ടു. ജൂലൈ 26നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് മയക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസ് എന്റെ ഭാവിയേയും കരിയറിനേയും എങ്ങനെ ബാധിക്കുമെന്ന് അറിയാം. മനപ്പൂര്‍വ്വം എന്റെ ജീവിത തകര്‍ക്കാനുള്ള ഗുഡാലോചനയാണിതെന്നും ചാര്‍മി പറഞ്ഞു.
ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നറിഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ രവി തേജയുള്പ്പെടെ തെലുങ്ക് സിനിമ രംഗത്ത് പ്രശസ്തരായ 15 താരങ്ങള്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്്. രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാന് തുടങ്ങിയവര്‍ക്കാണ് നോട്ടീസ്. ഇവരില്‍ പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.
സിനിമ താരങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നതെന്ന് ചാര്‍മിയുടെ അഭിഭാഷകന് പറഞ്ഞു. ഇതോടെയാണ് ഇങ്ങനെ സാമ്പിള്‍ ശേഖരിക്കരുതെന്ന ആവശ്യവുമായി ചാര്‍മി കോടതിയില്‍ എത്തിയത്. മയക്കുമരുന്ന് മാഫിയയുടെ മുഖ്യകണ്ണികളിലൊരാള്‍ പിടിയിലായതോടെയാണ് താരങ്ങളുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ മാസം അപകടത്തില്‍ മരിച്ച രവി തേജയുടെ സഹോദരനും മയക്കുമരുന്ന് കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Comments