
കൊച്ചി: യുവ സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ വഴിത്തിരിവെന്ന് സൂചന. യുവനടി ആക്രമിക്കപ്പെട്ട കേസുമായി പുതിയ കേസിനെ ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹണി ബീ2ല്‍ അഭിനയിക്കാന്‍ വന്ന യുവനടിയോട് അശ്ലീലകരമായി സംസാരിച്ചെന്നാണ് കേസ്. എന്നാല്‍ നടി കൊടുത്ത പരാതിക്ക് പുറമേ യുവനടി ആക്രമിക്കപ്പെട്ട കേസിലും ജീന്‍ പോളിനെ ചോദ്യം ചെയ്തേക്കും.
പുതുമുഖ നടി നല്കിയ പരാതിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നില്ല. സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതിനാണ് പരാതി. ശ്രീനാഥ് ഭാസിക്കെതിരെ യാതൊരു പരാതിയുമില്ല. നടിയെ ഈ സിനിമയിലേയ്ക്ക് എത്തിച്ചത് ശ്രീനാഥ് ആണെന്നേയുള്ളു എഫ്ഐആറില്‍. എന്നാല്‍ ജീനും ശ്രീനാഥും പ്രതിഫലം ചോദിച്ച നടിയോട് അശ്ലീലമായി സംസാരിച്ചെന്നാണ് പോലീസ് ആദ്യം പുറത്തു വിട്ട വിവരം.
ഹബീബീയുമായി ബന്ധപ്പെട്ട സമയത്താണ് യുവനടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിക്ക് ജീന്‍ പോളുമായും ബന്ധമുണ്ടെന്ന് പറഞ്ഞിട്ടും പോലീസ് ആ വഴിക്ക് നീങ്ങിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ പേരില്‍ പോലീസ് ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെയാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ജീന്‍ പോളിനെ വിശദമായി ചോദ്യം ചെയ്യും.






