
ദിലീപ്- മഞ്ജു വിവാഹ ബന്ധം പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍, പിന്നാലെ വിവാഹ മോചനം, പ്രിയ സുഹൃത്തായ യുവനടി ആക്രമിക്കപ്പെട്ട സംഭവം. മുന്‍ ഭര്‍ത്താവും നടനുമായ ദിലീപിന്റെ അറസ്റ്റ്... ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് നടി മഞ്ജു വാര്യര്‍.
നീണ്ട വിവാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ്എ മഞ്ജു മനസ്സു തുറന്നത്. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനാണ് മഞ്ജു അമേരിക്കയില്‍ എത്തിയത്. ഇവിടെ എത്തിച്ചേരാന്‍ ഒരുപാട് അധ്വാനം വേണ്ടിവന്നു, എത്താന്‍ സാധിക്കുമെന്ന് കരുതിയില്ലെന്നും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ശേഷമാണ് മഞ്ജു പ്രതികരണം നടത്തിയത്. മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മഞ്ജുവിന്റെ മറുപടി പ്രസംഗത്തിലും നടി അനുഭവിക്കുന്ന ആത്മസംഘര്‍ഷം പ്രകടമായിരുന്നു.
ഈ യാത്രയ്ക്കുവേണ്ടി തനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കള്ക്കളായ മാര്‍ട്ടിനും ജോജുവിനും, ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ആമിയുടെ സംവിധായകന് കമല്‍ സാറിനും നിര്‍മ്മാതാവിനും മഞ്ജു നന്ദി പറഞ്ഞു. വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. വേട്ടയുടെ സംവിധായകനായ രാജേഷ് പിള്ളയ്ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നെന്നും മഞ്ജു പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്ക് നന്ദി പറഞ്ഞാണ് മഞ്ജു അവസാനിപ്പിച്ചത്.






