തിരുവനന്തപുരം: സ്ത്രീപീഢന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.
പ്രതിക്കു ജാമ്യം നല്കിയാല് സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിന്സന്റിനു ജാമ്യം അനുവദിക്കരുതെന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍, വിന്‍സന്റ് സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു.
വിന്‍സന്റിന്റെ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തണം. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി പ്രോസിക്യൂഷന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.
പീഡനം നടന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വാദിച്ചു. ഫോണിലെ ശബ്ദം വിന്സന്റിന്റേതാണോയെന്ന് ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം വാദിക്കുകയും ചെയ്തിരുന്നു.

Comments