
ബീഹാര്‍: ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ ഉന്നതിയിലെത്തിച്ചാണ് നിതീഷ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്.
അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി. അഴിമതി ആരോപണം നേരുടുന്ന തേജസ്വി 72 മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തേജസ്വിയെ ഉള്‍പ്പെടുത്തി മന്ത്രിസഭ മുന്നോട്ടുപോകില്ലെന്ന് നിതീഷ് നിലപാടെടുത്തു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ആര്‍ജെഡിയും ലാലു പ്രസാദ് യാദവും തള്ളി. ഇതേതുടര്‍ന്നാണ് നിതീഷ് രാജിസമര്‍പ്പിച്ചത്.






