കോട്ടയം: പശുസംരക്ഷണത്തിലൂടെ ക്യൂബ തങ്ങളുടെ സാമ്പത്തീക ശക്തി തിരിച്ചുപിടിച്ചതെന്ന് ആര്‍എസ്എസ്. മടങ്ങാം ഗ്രാമത്തിലേക്ക്, ഗോവിലേക്ക്, കൃഷിയിലേക്ക്, പ്രകൃതിയിലേക്ക് എന്ന പേരില്‍ ആര്‍എസ്എസിന്റെ ഗോസേവാ വിഭാഗമിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
പശുക്കളെ കൊന്നാല്‍ അവിടെ ഏഴു വര്‍ഷമാണ് കഠിനതടവാണ് ശിക്ഷ. ഇത് കേരളത്തിലെ ഡി.വൈ.എഫ്.ഐക്കാര്‍ മനസ്സിലാക്കണമെന്നും ആര്‍എസ്എസ് പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. പശുക്കളെ കേന്ദ്രീകരിച്ചുള്ള കാര്‍ഷികശൈലി സ്വീകരിച്ചതാണ് ക്യൂബ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും
ഇടതു സംഘടനകള്‍ നടത്തുന്ന് ബീഫ് ഫെസ്റ്റിന്റെ പേരില്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ മരുന്നുകമ്പനികളാണ്. ഇന്ത്യയിലെ മരുന്നുകമ്പനികള്‍ 1948ല്‍ 12 കോടിയുടെ മരുന്നുകളാണ് വിറ്റഴിച്ചത്. 1990 ല്‍ ഇത് 4300 കോടിയായെന്നും ആര്‍എസ്എസ് കണക്ക് സഹിതം വ്യക്തമാക്കുന്നു.
18ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ അറവുശാലകള്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ എത്തിയതോടെയാണ് ഗോവധം ഒരു കഠിനശിക്ഷ ലഭിക്കുന്നതില്ല. ക്യൂബയ്ക്കു പുറമെ ഇറാനും മ്യാന്മാറും നിരോധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇതിനെതിരെ ഫത്വ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആഹാരസ്വതന്ത്രത്തില് ഇടപെടുന്നില്ലെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.






