
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്ന് 1500 കിലോ ഹെറോയിന്‍ പിടികൂടി. ഇതിന് ഏകദേശം 3500 കോടി രൂപ വിലമതിക്കുന്ന് ഗുജറാത്ത് മര്‍ച്ചന്റ് നേവി അധികൃതര്‍ പറഞ്ഞു. ഗുജറാത്തിലെ അലാങ്ങ് തീരത്തുനിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ ഹെറോയിന്‍ വേട്ടയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐസിജി, ഐബി, പോലിസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ കപ്പലില്‍ നടത്തിയ തെരച്ചിലിലാണ് ഹറോയിന് പിടിച്ചെടുത്തത്.
കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പാവക് എന്ന കപ്പലാണ് മയക്കുമരുന്ന് പിടികൂടാന്‍ ഉപയോഗിച്ചത്. പിടിച്ചെടുത്ത കപ്പല്‍ പോര്‍ബന്ദറിലേക്ക് കൊണ്ടു പോയതായി കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.






