
ഡല്‍ഹി: ഡല്‍ഹിയില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്ക് നേരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. മെഹ്റൗലി പ്രദേശത്താണ് സംഭവം. ജമാലി പാര്‍ക്കില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന സമദ്, നരേന്ദര്‍, ഗോകുല്‍, നിഖില്‍, സന്ദീപ് എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്.
പ്രകോപനമില്ലാതെ എത്തിയ സംഘം കളം വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. പിന്നീട് ആക്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.






