
കൊച്ചി: ഹണിബീ 2 സിനിമയില്‍ അഭിനയിച്ച യുവനടിക്ക് ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിയും സംവിധായകന് ജീന്‍ പോള്‍ ലാലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഇന്ന് ആവശ്യപ്പെടും.
തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതഫലം ആവശ്യപ്പെട്ടപ്പോള്‍ മോശമായി സംസാരിച്ചെന്നുമാണ് നടിയുടെ പരാതി. 2016 നവംബര്‍ 16ന് ഹണിബീ 2ന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. ചിത്രത്തിന്റെ അണ്‍സെന്‍സേര്‍ഡ് കോപ്പി പരിശോധിച്ച പോലീസിന് ഇത് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്.
ബോഡി ഡ്യുപ്പ് ഉപയോഗിക്കുക, മോശമായി സംസാരിക്കുക എന്നീ വകുപ്പുകളിലാണ് കേസ്. ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും നടി പറയുന്നു.






