ന്യുഡല്‍ഹി: സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ യാത്രയയപ്പ് അത്താഴവിരുന്നില്‍ സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിയതിനെതിരെ തൃണമുല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് സംഘടിപ്പിച്ച അത്താഴ വിരുന്നിലാണ് സസ്യാഹാരം മാത്രം വിളമ്പിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അരുണ്‍ ജെയ്റ്റ്ലി, അനന്ത് കുമാര്‍ തുടങ്ങിയവരും അത്താഴ വിരുന്നില്‍ പങ്കെടുത്തു.
സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഒബ്രിയാന് അത്താഴ വിരുന്ന് ബഹിഷ്കരിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹമീദ് അന്‍സാരിയുടെ യാത്രയയപ്പിനോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്ന് നടക്കുന്നു. അവിടെ സസ്യാഹാരം മാത്രം. ഞാന്‍ വീട്ടിലേക്ക് പോകുന്നു. അവിടെ മീന്‍ കറിയുണ്ട്.
Here at farewell dinner hosted by LS Speaker for VP Hamid Ansari.All mantris, Oppn leaders present.Veg only! Will go home & have fish curry
— Derek O'Brien (@quizderek) August 2, 2017
ഒബ്രിയാന്റെ ട്വീറ്റിനെ തുടര്‍ന്ന് നിരവധി പേര് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് വെജിറ്റേറിയനിസം നടപ്പിലാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കമാണിതെന്നാണ് വിമര്‍ശനം.






