
ചെന്നൈ: അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കിടക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ കിടന്നും നാട് ഭരിക്കുന്നുവെന്ന് പരാതി. ശശികലയെ മന്ത്രിമാര്‍ ജയിലില്‍ എത്തി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് പരാതി. ഇത് പരിഗണിച്ച മന്ത്രിമാരുടെ കൂടിക്കാഴ്ച രഹസ്യം സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയില്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമിയും മറ്റ് നാല് മന്ത്രിമാര്‍ക്കും കോടതി നോട്ടീസ് അയച്ചു.
മന്ത്രിമാരുടെ നടപടിയെ മുഖ്യമന്ത്രി തടഞ്ഞിട്ടില്ലെന്നും പ്രഥമദൃഷ്ട്യ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബോധ്യപ്പെട്ടതായും കോടതി നിരീക്ഷിച്ചു. ഇന്നലെയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണമുണ്ടായത്. മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ അനുയായിയായ ടി.അനലഗന് ആണ് കോടതിയെ സമീപിച്ചത്.
വനംമന്ത്രി ഡിണ്ടിഗല്‍ സി.ശ്രീനിവാസന്, സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി കെ.എ ശെങ്കാട്ടിയാന്, സഹകരണമന്ത്രി സെല്ലൂര്‍ രാജു, ഭക്ഷ്യമന്ത്രി ആര്.കാമരാജ് എന്നിരാണ് ബംഗലൂരു സെന്‍ട്രല്‍ ജയിലില്‍ എത്തി ശശികലയെ കാണുകയും ഉപദേശം തേടുകയും ചെയ്തത്. തുടര്‍ന്ന് ഇവര്‍ വാര്‍ത്താസമ്മേളനവും വിളിച്ചിരുന്നു. മുഖ്യമന്ത്രിയെ വെറും കാഴ്ചക്കാരനായി ഇരുത്തിക്കൊണ്ടാണ് മന്ത്രിമാരുടെ നടപടിയെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും അനലഗന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സത്യപ്രതിജ്ഞാലംഘനം നടത്തിയ ഇവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അയോഗ്യരായി പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.





