
കട്ടപ്പന: കുപ്രസിദ്ധ മോഷ്ടാവ് വീരപ്പന് െബെജു പിടിയിലായതോടെ നിരവധി കേസുകളുടെ തുടരന്വേഷണത്തിനു വഴിതെളിയുന്നു. ചോദ്യം ചെയ്യലില്‍ വിവിധ കേസുകളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു വ്യാഴാഴ്ച പുലര്‍ച്ചെ പിടിയിലായ വീരപ്പന് െബെജു(32)വിനെ 14 ദിവസത്തേയ്ക്കു കോടതി റിമാന്‍ഡ് ചെയ്തു. സി.ഐ: വി.എസ്. അനില്‍കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ: കെ.എം. സന്തോഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
െബെജുവിന്റെ പേരില്‍ ഇടുക്കി, അടിമാലി, കഞ്ഞിക്കുഴി, കരിമണ്ണൂര്‍, തൊടുപുഴ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. മോഷണക്കുറ്റത്തിനു മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചശേഷം ഒരുവര്‍ഷം പുറത്തിറങ്ങിയ ഇയാള്‍ മറ്റു കേസുകളില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. കുടക്കല്ലില്‍ ആറ്റുതീരത്തെ പാറയിടുക്കിലാണു െബെജു താമസിച്ചിരുന്നത്. സമീപത്തുള്ള വീടുകളില്‍നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിച്ചു കഴിക്കുകയായിരുന്നു. 27 വീടുകളില്‍നിന്ന് ആഹാര സാധനങ്ങളും ഭക്ഷണവും മോഷ്ടിച്ചിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ െബെജു പോലീസിനോടു പറഞ്ഞു.
കഞ്ഞിക്കുഴിയിലേയും പഴയരിക്കണ്ടത്തേയും ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത് െബെജുവും കൂട്ടാളികളുമാണെന്നും പോലീസ് സംശയിക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ മോഷ്ടാവും കുറ്റകൃത്യങ്ങളില്‍ തനിക്കൊപ്പമുണ്ടാതിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചിന്നക്കനാലിലെ പുരയിടത്തില്‍നിന്നു മോഷ്ടിച്ച 300 കിലോ കുരുമുളക് അടിമാലിയില്‍ വിറ്റതായും ഇയാള്‍ സമ്മതിച്ചു. മോഷണശേഷം നാട്ടിലിറങ്ങാതെ വീരപ്പനെ അനുകരിച്ച് കാടുകളിലും പാറയിടുക്കുകളിലും താമസിക്കുന്നതിനാലാണു പ്രതിക്കു വീരപ്പന് െബെജു എന്ന പേരു വീണത്.






