ന്യൂഡല്‍ഹി: ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ഗോസംരക്ഷകര്‍ കുത്തിക്കൊന്ന ജുനൈദിന്റെ കുടുംബത്തിന് സിപിഎം പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജുനൈദിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു.
ബൃന്ദ കാരാട്ടിനൊപ്പമാണ് ജുനൈദിന്റെ കുടുംബംഗങ്ങള്‍ പിണറായിയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജുനൈദിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം തീരുമാനിച്ചത്. പാര്‍ട്ടി കേന്ദ്രകമ്മറ്റി വഴി തുക കൈമാറും.
ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ചാണ് ജുനൈദിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. പെരുന്നാളിനോട് അനുബന്ധിച്ച് ഡല്‍ഹി ജുമാ മസ്ദിജ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.






