
എസ്.യുവികള്‍ക്കും ആഡംബര കാറുകള്‍ക്കും വില കൂടുന്നു. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഭാഗത്തില്‍ വരുന്ന വാഹനങ്ങുടെ നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ആഡംബരകാറുകളുടെയും വില കൂട്ടുന്നത്.
ഓഗസ്റ്റ് അഞ്ചിന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തെ ചുമതലപ്പെടുത്തിയത്. ജിഎസ്ടി പശ്ചാത്തലത്തില്‍ ആഢംബര വാഹനങ്ങളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം അധിക സെസും ഈടാക്കുന്നു. തത്ഫലമായി നിലവില്‍ ആഢംബര കാറുകളിന്മേല് 43 ശതമാനം നികുതിയാണ് പ്രാബല്യത്തിലുള്ളത്. നികുതി നിരക്ക് പുന:ക്രമീകരിച്ചാല്‍, എസ്യുവികളിലും ആഢംബര കാറുകളിലും 28 ശതമാനം നികുതിയും 25 ശതമാനം സെസും ചുമത്തും.
ഇതോടെ ആഢംബര കാറുകളിലും എസ്യുവികളിലും 53 ശതമാനം നികുതിയാണ് പ്രാബല്യത്തില്‍ വരിക. ജിഎസ്ടിക്ക് മുമ്പ് 4 മീറ്ററില്‍ കൂടുതല്‍ വലുപ്പമേറിയ എസ്യുവികളിലും ആഢംബര കാറുകളിലും 55.30 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. 1500 സിസി എഞ്ചിന് ശേഷിയില്‍ കൂടുതലുള്ള കാറുകളില്‍ 51.80 ശതമാനം നികുതിയും നിലനിന്നിരുന്നു. നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രവും ചില സംസ്ഥാനങ്ങളും ജി.എസ്.ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.






