
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന കാണിച്ച് യുപിയിലെ ശിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി.
നിരവധികാലമായി കോടതിയുടെ ശ്രദ്ധയില്‍ വരാറുണ്ടെങ്കിലും ഈ സത്യവാങ് മൂലത്തിലൂടെയാണ് പരിഹാരം കാണുന്നതിന് തുടക്കമായതെന്നും കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യന് പറഞ്ഞു. ബാബറി മസ്ജിത് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്നും ഇവിടെ നിന്നിരുന്ന പള്ളി മാറ്റിപ്പണിയാമെന്നും ശിയാ വഖാഫ് ബോര്‍ഡ് കഴിഞ്ഞ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്, എം. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് മുമ്പാകെ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിന് അയോധ്യക്കേസില്‍ റോളില്ലെന്ന അവകാശവാദവും ശിയാ വഖഫ് ബോര്‍ഡ് ഉന്നയിച്ചിരുന്നു. പള്ളി സ്ഥിതിചെയ്ത ഭൂമി ശിയാ സെന്‍ട്രല്‍ വഖഫ് ബോര്ഡിന്േറതായതിനാല് പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങാനുള്ള അവകാശവും ബോര്‍ഡിനുണ്ടെന്ന് ബോര്‍ഡ് വാദിച്ചു.
പള്ളി സ്ഥിതിചെയ്ത ഭൂമിയില്‍ നിന്ന് ഉചിതമായ സ്ഥലത്ത്, മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കാമെന്ന നിലപാടാണ് തങ്ങള്‍ക്ക്. രാമന് ജനിച്ചുവെന്നുകരുതുന്ന സ്ഥലത്തിനുസമീപം ഏറ്റവും ഉചിതമായ സ്ഥലത്ത് മുസ്ലിംകള്ക്കുകീഴിലുള്ള ഭൂമിയില്‍തന്നെ ക്ഷേത്രം നിര്‍മിക്കണം.
ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം കോടതിക്കു പുറത്തുവെച്ച് പരിഹരിക്കണം എന്ന നിര്‍ദേശവും ബോര്‍ഡ് മുന്നോട്ടുവെച്ചു. ബാബരി മസ്ജിദ് ഉടമസ്ഥാവകാശ കേസ് കോടതി തീര്‍പ്പാക്കണമെന്ന, കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാടിനുവിരുദ്ധമാണിത്. കേസ് വെള്ളിയാഴ്ച മൂന്നംഗ ബെഞ്ച് പരിഗണിക്കും.
ശിയാ വിഭാഗത്തില്‍ നിന്നുള്ള കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നവരാണ് ശിയാ വഖഫ് ബോര്‍ഡ് അംഗങ്ങള്‍.






