കൊച്ചി: തന്നെ പിടികൂടിയ പോലീസുകാരന് പിന്നാലെ ആഭ്യന്തരമന്ത്രിയെ വരെ സിനിമാസ്‌റ്റൈലില്‍ വെല്ലുവിളിച്ച് ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കി. വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് രമേഷ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.
ധൈര്യമുണ്ടെങ്കില്‍ പോലീസ് തന്നെ പിടിക്കട്ടെയെന്ന അര്‍ജു ആയങ്കിയുടെ വെല്ലുവിളിയോട് ഇന്നലെ രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പൊലീസിനെ വെല്ലുവിളിച്ചവര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ മറുപടി.
''ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് '' ഇങ്ങിനെ വെല്ലുവിളിച്ചാണ് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്‍ജുന്‍ ആയങ്കി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പറ്റുമെങ്കില്‍ കണ്ടുപിടിക്കാനും പൊലീസുകാരെ വെല്ലുവിളിച്ചിരുന്നു. കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയില്‍ നിര്‍ത്തണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇനി ജാമ്യം എടുത്തിട്ടെ താന്‍ പുറത്ത് വരൂ എന്നും ഭീഷണി സന്ദേശത്തില്‍ അര്‍ജുന്‍ ആയങ്കി പറഞ്ഞിരുന്നു.
കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കുമെന്നും താന്‍ ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി പറയുന്നുണ്ട്. ഊന്നുകല്‍ സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. കോതമംഗലം എസ്എച്ച്ഒ യെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Comments