മംഗലാപുരം: വോളിബോൾ കളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. ബോൾ സർവീസ് ചെയ്യുന്നതിനായി തുടങ്ങുമ്പോഴായിരുന്നു കുഴഞ്ഞു വീണത്. പൊലീസ് ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
സൂരത്കലിനു സമീപമുള്ള സുരിഞ്ചെ ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. സർക്കാർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ലിഖിത്, സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കളിക്കളത്തിനു സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
സുരിഞ്ചെ കോട്ടെ ബൊല്ലാരു ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ ലിഖിത്, ബുധനാഴ്ച (ഓഗസ്റ്റ് 5) സുഹൃത്തുക്കൾക്കൊപ്പം വോളിബോൾ കളിക്കുകയായിരുന്നു. ബോർ സർവീസ് ചെയ്യുന്നതിനിടയിൽ കൈകൾ ഉയർത്തി കോർട്ടിൽ നിന്നും പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ അവൻ പെട്ടെന്ന് നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല.
ലിഖിത് കുഴഞ്ഞുവീഴാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.ഉത്തർപ്രദേശിലെ മൈൻപുരി ജില്ലയിൽ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ പതിമൂന്നുകാരനായ വിദ്യാർത്ഥിയാണ് അന്ന് മരിച്ചത്.

Comments