
ചെന്നൈ : ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തലയുയര്‍ത്തിയ രാഷ്ട്രീയ പ്രതിസന്ധികള്‍ തമിഴ്നാട്ടില്‍ രൂക്ഷമാകുന്നു. എടപ്പാടി കെ.പളനിസാമിയുടെ എഡിഎംകെ(അമ്മ)യില്‍ നിന്നു ശശികലയെയും കുടുംബത്തെയും പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം വ്യക്തമാക്കി.
ശശികലയുടെ സഹോദരന് ടി.ടി.വി. ദിനകരന്റെ തീരുമാനങ്ങല്‍ പാര്‍ട്ടിയുടേതല്ലെന്നും അണ്ണാഡിഎംകെ യോഗത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. ശശികലയുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താത്കാലികം മാത്രമാണെന്നു എഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കി.






