
കല്‍പ്പറ്റ : കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ അരുണ്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി സ്വദേശിയാണ്. കല്‍പ്പറ്റ ഗവണ്മെന്റ് കോളജില്‍ വച്ചാണ് അരുണ്‍ കുഴഞ്ഞു വീണത്.
വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. കല്‍പ്പറ്റ ഗവണ്മെന്റ് കോളജില്‍ എം.കോം പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ ഇന്ന് നടന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നു.






