
ഐസിസി വുമണ്‍ വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ മിതാലി രാജ് എല്ലാവരുടെയും ആവേശമായിരുന്നു. വേള്‍ഡ് കപ്പില്‍ ഇന്ത്യ റണ്ണേര്‍സ് അപ് ആയെങ്കിലും 34കാരിയായ മിതാലി വനിത ക്രിക്കറ്റിന്റെ യശസ്സ് ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മിതാലിയുടെ വേഷത്തിലെത്തിയ പെണ്‍കുട്ടി ഞാനാണ് ഇന്ത്യന്‍ ടീമിലെ ക്യാപ്റ്റന്‍ എന്നു പറഞ്ഞ് ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തത്. വീഡിയോ പുറത്തു വന്നതോടെ മിതാലിയുടെ മറുപടി ഇങ്ങനെയായിരുന്നു '' ഇത് എത്ര ഭംഗിയാണ് ! അവളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ !''.
ഇഷ്ടപ്പെട്ട ദേശീയ നേതാവിന്റെ വേഷത്തില്‍ എത്തണമെന്ന സ്കൂള്‍ അസൈന്മെന്റിന്റെ ഭാഗമായിട്ടാണ് കുട്ടി മിതാലിയുടെ വേഷം ധരിച്ചെത്തിയത്. വേള്‍ഡ് കപ്പില്‍ തുടര്‍ച്ചയായി ഏഴ് ഹാഫ് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ വനിത ക്രിക്കറ്റ് താരവും ഏകദിനത്തില്‍ കൂടുതല്‍ റെണ്ണെടുത്ത റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്.




