
കൊച്ചി: അയര്‍ലന്റ് ഇതിഹാസതാരം റോബികീന്‍ കൊല്‍ക്കത്തയ്ക്ക് വരുന്നു എന്നതായിരുന്നു ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ ബ്രേക്കിംഗ് ന്യൂസ്. എന്നാല്‍ ദേ അതിനേക്കാള്‍ വലിയ വാര്‍ത്ത കേരള ബ്ളാസ്റ്റേഴ്സ് പുറത്തുവിടുന്നു. റോബികീന്റെ സ്ട്രൈക്കിംഗ് പങ്കാളിയായിരുന്ന ബള്‍ഗേറിയന്‍ ഗോളടിവീരന് ദിമിത്രി ബെര്‍ബറ്റോവ് ബ്ളാസ്റ്റേഴ്സില്‍ കളിക്കാനെത്തുന്നു എന്നതാണ് അത്. താരവുമായി ബ്ളാസ്റ്റേഴ്സ് നടത്തുന്ന ചര്‍ച്ചകള്‍ അവസാന വട്ടത്തിലാണ്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ 2006-2008 സീസണില്‍ ഇരുവരും ടോട്ടന്‍ഹാം ഹോട്സ്പര്‍ ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരങ്ങളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിയേക്ക് 2008 ല്‍ ചേക്കേറും മുമ്പ് രണ്ടു വര്‍ഷം ടോട്ടനത്തില്‍ കളിക്കുമ്പോള്‍ ദിമിത്രി 70 കളികളില്‍ 27 ഗോളുകള്‍ നേടിയപ്പോള്‍ റോബി 2002 മുതല്‍ 2008 വരെയുള്ള സീസണുകളില്‍ 197 കളികളില്‍ 80 ഗോളുകളാണ് നേടിയത്. പിന്നീട് ഈ കൂട്ടുകെട്ടില്‍ നിന്നും റോബി കീന്‍ ലീവര്പൂളിലേക്ക് 2008ല്‍ ചേക്കേറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ബെര്‍ബെറ്റോവിനെ പൊക്കിയത്. യുണൈറ്റഡിന് വേണ്ടി അമ്പതു ഗോള്‍ അടിച്ച ദിമിത്രി ബെര്‍ബറ്റോവ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ടു പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ പങ്കാളിയായി.
2010-11 സീസണില്‍ ടോപ് സ്കോററുമായിരുന്നു ബെര്‍ബറ്റോവ്. പുതിയ സീസണ് ഒരുങ്ങുന്ന ബ്ളാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വാര്‍ത്തകളിലൊന്നാണ് ബെള്‍ഗേറിയയുടെ എക്കാലത്തേയും മികച്ച സ്കോററായ ബെര്‍ബറ്റോവിന്റെ വരവ്. ബയര്‍ ലെവര്കൂസന്, ടോട്ടന്‍ഹാം ഹോട്സ്പര്‍, മൊണാക്കോ തുടങ്ങിയ ക്ളബ്ബുകളില്‍ കളിച്ചിട്ടുള്ള താരവുമായി ബ്ളാസ്റ്റേഴ്സ് അവസാന ഘട്ടത്തിലാണെന്നും ഒന്നോ രണ്ടോ ദിവസത്തിനകം കരാറിന് അന്തിമ തീരുമാനം ഉണ്ടാകും. ഇപ്പോള്‍ ഒരു ക്ളബ്ബിലും കളിക്കാതെ ഫ്രീയായി നില്ക്കുന്ന ബെര്‍ബെറ്റോവിനെ പരിശീലകന് റെനി മ്യൂലസ്റ്റൈന്‍ തന്നെയാണ് മഞ്ഞപ്പടയുടെ നിരയിലേക്ക് വേണ്ടി ചര്‍ച്ച നടത്തുന്നത്.



