
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലേക്കു താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെ.സി.എല്‍ അതിവേഗം വളരുന്നു. സംസ്‌ഥാനത്തെ യുവപ്രതിഭകള്‍ക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വേദിയാണ് കെ.സി.എല്ലിലൂടെ ഒരുങ്ങുന്നത്. പ്രഥമ സീസണില്‍ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐ.പി.എല്ലിലെത്തിയ വിഘ്‌നേഷ് പുത്തൂര്‍ മികച്ച ഉദാഹരണമാണ്.
ഇടംകൈയന്‍ ചൈനാമെന്‍ ബൗളറായ വിഘ്‌നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറാക്കി. വൈകാതെ ഐ.പി.എല്‍ ടീമിലുമെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നടന്ന കന്നി മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്തു വിഘ്‌നേഷ് മികവ് തെളിയിച്ചു.
കെ.സി.എല്‍. ഇല്ലായിരുന്നെങ്കില്‍ പ്രാദേശിക തലത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന കരിയറായിരുന്നു വിഘ്‌നേഷിന്റേത്.
ക്ലബ്, ജില്ലാ തലത്തില്‍ തിളങ്ങി കെ.സി.എല്ലിലെത്തുന്ന താരങ്ങള്‍ക്ക് ടാലന്റ് സ്‌കൗട്ടുകള്‍ക്ക് തെളിയുന്നത് ഐ.പി.എല്ലിലേക്കുള്ള നേരിട്ടുള്ള വഴി കൂടിയാണ്. പവര്‍ ഹിറ്റിങ്, മിസ്‌റ്ററി സ്‌പിന്‍, ഡെത്ത് ഓവര്‍ ബൗളിങ് എന്നിവയില്‍ കഴിവുള്ളവരെ കണ്ടെത്താന്‍ സ്‌കൗട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്‌ഥാന്‍ റോയല്‍സ് തുടങ്ങിയവരുടെ ടാലന്റ് സ്‌കൗട്ടുകള്‍ കെ.സി.എല്‍ മത്സരങ്ങള്‍ കാണാനെത്തിയിരുന്നു.
മുംബൈയ്‌ക്കായി കിരണ്‍ മോറെയും ആദിത്യ താരെയും എത്തിയപ്പോള്‍ ആര്‍.സി.ബിക്കായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിന്‍ വെങ്കട്ടരാമന്‍ എന്നിവരും രാജസ്‌ഥാനായി മല്‍കേഷ് ഗാന്ധിയുമാണ് സ്‌കൗട്ടിംഗിനായെത്തിയത്.
ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ ഏദന്‍ ആപ്പിള്‍ ടോം, ശ്രീഹരി നായര്‍, പവന്‍ രാജ്, ബേസില്‍ എന്‍. പി, സല്‍മാന്‍ നിസാര്‍, ആദിത്യ ബൈജു, മുഹമ്മദ് ഇനാന്‍, അബ്‌ദുള്‍ ബാസിത്ത് തുടങ്ങിയവര്‍ക്കു ട്രയല്‍സിലേക്ക് വിളിയെത്തി. ഏദന്‍ ആപ്പിള്‍ ടോം ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയും ശ്രീഹരി നായര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയും പവന്‍ രാജ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും നെറ്റ് ബൗളര്‍മാരായി.






Comments