തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് 79-ാം നാള് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന് മന്‍സിലില്‍ റോഷന്(27) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ സല്ഷയെയാണ്(20) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള റോഷന്റെ മാതാവ് ഒളിവിലാണ്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന റോഷന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാകുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഇയാളെ അറസ്റ്റ് ചെയ്തു. ഒരു കിലോ സ്വര്‍ണ്ണവും ആഡംബര കാറുമൊക്കെ നല്‍കിയാണ് സല്‍ഷയെ വിവാഹം ചെയ്തു നല്‍കിയത്. എന്നാല്‍ കൂടുതല്‍ പണത്തിനായി അമ്മായി അമ്മയും ഭര്‍ത്താവും നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ആറ്റിങ്ങല്‍ അവനവഞ്ചേരി ബാഷാ ഡെയ്ലില്‍ ഷാനവാസ്-സലീന ദമ്പതികളുടെ മകളാണ് സല്‍ഷ. മകള്‍ സ്വയം ജീവനൊടുക്കില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയതാകുമെന്നും ഭര്‍ത്താവിനെയും അമ്മായി അമ്മയെയും സംശയമുണ്ടെന്നും കുടുംബം പരാതി നല്കി.

Comments