
ഗൊരഖ്പൂര്‍ : മഹാ ദുരന്തത്തിന് ശേഷവും ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും അധികൃതരുടെ ക്രൂരത. രോഗിയായ പെണ്‍കുട്ടിക്ക് ആംബുലന്‍സ് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. അത്യാഹിത വിഭാഗത്തിലെ രോഗിക്കാണ് ആംബുലന്‍സ് നിഷേധിച്ചത്.
പെണ്‍കുട്ടിയെ നടുറോഡിലൂടെ സ്ട്രെച്ചറിലാണ് എക്സ്റേ സെന്ററിലേയ്ക്ക് കൊണ്ടുപോയത്. അരകിലോമീറ്റര്‍ സ്ട്രെച്ചറില്‍ കൊണ്ടുപോയെങ്കിലും എക്സ്റേ സെന്ററില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചു.
ഗൊരഖ്പൂര്‍ സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കാനാകില്ല. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്ജിക്കാരന് നിര്‍ദേശം.






