
ന്യൂഡല്‍ഹി : രാജ്യം 70-ാമത് സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പതാകയുയര്‍ത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.
രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കശ്മീരിലെ ഭീകരാക്രമണങ്ങള്‍, സിക്കിം അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന തര്‍ക്കം എന്നീ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പുരോഗമിച്ചത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് അദ്ദേഹം ജനങ്ങളില്‍ നിന്നും നേരത്തെ അഭിപ്രായം തേടിയിരുന്നു.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.






